വിജയീഭവ : 14-ാമത് ബാച്ച് ഒക്‌ടോബർ 17 ന് ആരംഭിക്കും

Posted on: September 8, 2017

കൊച്ചി : യുവസംരംഭകർക്കായി കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നടത്തിവരുന്ന പരിശീലന പരിപാടിയായ വിജയീഭവ:യുടെ 14-ാമത് ബാച്ച് ഒക്ടോബർ 17-ന് ആരംഭിക്കും. മാനേജ്‌മെന്റ് പരിശീലകരായ വിന്നർ ഇൻ യു വിന്റെയും, വർമ്മ ആൻഡ് വർമ്മ ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഇതേവരെ 13 ബാച്ചുകളിലായി 420 പേർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. ഇവരുടെ അലുമിനി മാസത്തിൽ ഒരിക്കൽ ഒത്തുചേരുകയും ബിസിനസ് ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു വരുന്നു.

സംരംഭങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുളള മാർഗനിർദേശങ്ങൾ, ആസൂത്രണം, മാർക്കറ്റിംഗ്, നേതൃപാടവം, നിയമങ്ങൾ, സംരംഭകർക്കുവേണ്ട മൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിജയകരമായി സംരംഭങ്ങൾ നടത്തിവരുന്ന പ്രമുഖ വ്യക്തികളുടെ അനുഭവ വിവരണങ്ങളും പരിപാടിയുടെ മുഖ്യ ആകർഷണമാണ്. കേരളത്തിൽ മൂന്ന് വർഷത്തിലേറെയായി സംരംഭങ്ങൾ നടത്തുന്ന 25-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി ഈ മാസം 27-വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇമെയിലിലോ 0484 2973955 എന്ന നമ്പറിലോ ബന്ധപ്പെടുക.