ഫ്‌ളിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് 20 മുതൽ

Posted on: September 8, 2017

ബംഗലുരു : ഫ്‌ളിപ്കാർട്ടിന്റെ നാലാമത് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ സെപ്റ്റംബർ 20 മുതൽ 24 വരെ നടക്കും. ഉത്സവകാല ഷോപ്പിംഗിന് 90 ശതമാനം വരെയുള്ള ഓഫറുകൾ ലഭ്യമാണ്.

എസ് ബി ഐ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നോ കോസ്റ്റ് ഇഎംഐ, ബൈ ബാക്ക് ഗാരണ്ടി, ബൈ നൗ പേ ലേറ്റർ തുടങ്ങിയ സവിശേഷമായ ഉപഭോക്തൃ ഓഫറുകളും ഫ്‌ളിപ്കാർട്ട് മുന്നോട്ട്‌വെയ്ക്കുന്നു.