ഹൈദരാബാദ് – മൈസൂർ സർവീസുമായി ട്രൂജെറ്റ്

Posted on: September 2, 2017

ഹൈദരാബാദ് : പ്രാദേശിക എയർലൈനായ ട്രൂജെറ്റ് ഹൈദരബാദ് – മൈസൂർ സർവീസ് ആരംഭിക്കുന്നു. എടിആർ-72 എയർക്രാഫ്റ്റ് ആണ് സർവീസിന് ഉപയോഗിക്കുന്നത്. ട്രൂജെറ്റ് ശ്രേണിയിൽ നാല് എടിആർ-72 വിമാനങ്ങളുണ്ട്.

ബെല്ലാരി, ഹമ്പി എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ട് ഹൈദരാബാദ് – വിദ്യാനഗർ സർവീസും വൈകാതെ ആരംഭിക്കും. ട്രൂജെറ്റ് ഇപ്പോൾ ഹൈദരാബാദിൽ നിന്ന് ഔറംഗബാദ്, ബംഗലുരു, ചെന്നൈ, ഗോവ, രാജമുന്ദ്രി, വിജയവാഡ, നന്ദേദ്, കഡപ്പ, മൈസുരു, തിരുപ്പതി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിവരുന്നു.