എച്ച്പിസിഎൽ ഓഹരി നിഫ്റ്റി 50 സൂചികയിലേക്ക്

Posted on: August 29, 2017

മുംബൈ : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസിഎൽ), യുണൈറ്റഡ് ഫോസ്ഫറസ്, ബജാജ് ഫിനാൻസ് എന്നീ ഓഹരികൾ സെപ്റ്റംബർ 29 മുതൽ നാഷണൽ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി 50 യിൽ സ്ഥാനം പിടിക്കും. എസിസി, ബാങ്ക് ഓഫ് ബറോഡ, ടാറ്റാ പവർ, ടാറ്റാ മോട്ടോഴ്‌സ് ഡിവിആർ എന്നിവയാണ് സൂചികയിൽ നിന്ന് പുറത്താകുന്നത്. 1994 ൽ നിഫ്റ്റി ആരംഭിച്ചതു മുതലുള്ള ഓഹരിയാണ് എസിസി.

നിഫ്റ്റി 100 സൂചികയിൽ നിന്നും ഡിവിസ് ലബോറട്ടറീസ്, യുണൈറ്റഡ് ബ്രൂവറീസ് എന്നിവ ഒഴിവാകും. പകരം എംആർഎഫ്, അവന്യു സൂപ്പർമാർക്കറ്റ്‌സ് എന്നിവയെ ഉൾപ്പെടുത്തും.