ജോയ്ആലുക്കാസ് ഗുഡ്ഗാവ് ഷോറൂം തുറന്നു

Posted on: August 26, 2017

ഗുഡ്ഗാവ് : ജോയ്ആലുക്കാസിന്റെ പുതിയ ഷോറൂം ഗുഡ്ഗാവ് ഗോൾഡ് സൂക്കിൽ തുറന്നു. ഗുഡ്ഗാവ് മുനിസിപ്പൽ കോർപ്പറേഷൻ അഡീഷണൽ കമ്മീഷണർ ഡോ.നർഹരി ബൻഗാർ ഷോറൂം ഉദ്ഘാടനം ചെയ്തു. ഗുഡ്ഗാവ് സിറ്റിസൺസ് കൗൺസിൽ പ്രസിഡന്റ് ആർ. എസ്. രതി, ജോയ്ആലുക്കാസ് റീട്ടെയ്ൽ മാനേജർ രാജേഷ് കൃഷ്ണൻ, നോർത്ത് സോൺ റീജണൽ മാനേജർ പി.എസ്. സുനിൽ തുടങ്ങി ഡൽഹിയിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഗുഡ്ഗാവിൽ ഷോറൂം തുറന്നതിലൂടെ ജോയ്ആലുക്കാസിന് സിറ്റിയിൽ പ്രമുഖ സ്ഥാനം സ്വായത്തമാക്കുവാൻ കഴിഞ്ഞെന്ന് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. ആഡംബരപൂർണ്ണമായ ഇന്റീരിയറോടുകൂടി ഒരുക്കിയിരിക്കുന്ന ഷോറൂമിൽ ജോയ്ആലുക്കാസിൽ മാത്രം ലഭ്യമായ ലോകോത്തര നിലവാരമുള്ള സ്വർണ്ണം, പോൾകി, ഡയമണ്ട്, സെമി പ്രെഷ്യസ്, പ്രെഷ്യസ് സ്റ്റോൺ ആഭരണങ്ങളുടെ വിശാലമായ കളക്ഷനുകൾ ഉണ്ടെന്നും ഗോൾഡ്‌സൂക്കിലെ വിസ്മയകരമായ ഷോപ്പിംഗ് ഉപഭോക്താക്കൾക്ക് നവ്യാനുഭവമായിരിക്കുമെന്നും അദേഹം കൂട്ടിചേർത്തു.

TAGS: Gurgaon | Joyalukkas |