ജി എസ് ടി റിട്ടേൺ 25 വരെ സമർപ്പിക്കാം

Posted on: August 20, 2017

ന്യൂഡൽഹി : ജൂലൈ മാസത്തെ ചരക്ക് സേവന നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 25 വരെ നീട്ടി. അനിയന്ത്രിതമായ തിരക്ക് മൂലം ജിഎസ്ടിഎൻ പോർട്ടൽ തകരാറിലായതാണ് കാരണം.

നേരത്തെ ഓഗസ്റ്റ് 5 മുതൽ 20 വരെയായിരുന്നു സമയപരിധി. ജിഎസ്ടിഎൻ നെറ്റ് വർക്കിൽ ഏകദേശം 76 ലക്ഷം വ്യാപാരികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്

TAGS: GST |