ജമ്മു എയർപോർട്ടിന്റെ നവീകരിച്ച ടെർമിനൽ തുറന്നു

Posted on: August 19, 2017

ജമ്മു : ജമ്മു എയർപോർട്ടിന്റെ നവീകരിച്ച പാസഞ്ചർ ടെർമിനൽ തുറന്നു. ജമ്മുകാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, സഹമന്ത്രി ജയന്തി സിൻഹ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ടെർമിനലിന്റെ വിസ്തൃതി 6700 ചതുരശ്ര മീറ്ററിൽ നിന്ന് 14,500 ചതുരശ്ര മീറ്ററായി വർധിപ്പിച്ചു. തിരക്കുള്ള സമയത്ത് ഒരേസമയം 720 യാത്രക്കാരെ കൈകാര്യം ചെയ്യാനാകും.

സെൽഫ് സർവീസ് ചെക്കിൻ കിയോസ്‌ക്കുകൾ, രണ്ട് അറൈവൽ കൺവെയർ ബെൽറ്റുകൾ, എസ്‌കലേറ്ററുകൾ, ഗ്ലാസ് എലവേറ്റേഴ്‌സ്, അത്യാധുനിക അഗ്നിശമന സംവിധാനങ്ങൾ, സിസിടിവി, ബാഗേജ് സ്‌കാനറുകൾ തുടങ്ങിയവയും നവീകരിച്ച ടെർമിനലിൽ സ്ഥാപിച്ചിട്ടുണ്ട്.

TAGS: Jammu Airport |