പ്രിൻസ് ജുവല്ലറി ദക്ഷിണേന്ത്യയിൽ കൂടുതൽ ഷോറൂമുകൾ തുറക്കും

Posted on: August 19, 2017

കോയമ്പത്തൂർ : പ്രിൻസ് ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് തമിഴ്‌നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കൂടുതൽ ഷോറൂമുകൾ ആരംഭിക്കുന്നു. ഓരോ വർഷവും മൂന്ന്-നാല് ഷോറൂമുകൾ തുറക്കാനാണ് പദ്ധതിയെന്ന് ഡയറക്ടർ ജോസഫ് പ്രിൻസ് പറഞ്ഞു.

പ്രിൻസ് ജുവല്ലറിക്ക് നിലവിൽ ഏഴ് ഷോറൂമുകളാണുള്ളത്. ചെന്നൈയിൽ നാലും ബംഗലുരു, കോയമ്പത്തൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓരോ ഷോറുമുകളുമാണുള്ളത്. 201617 ൽ പ്രിൻസ് ജുവല്ലറി 750 കോടി രൂപ വിറ്റുവരവ് നേടി. റീട്ടെയ്ൽ ബിസിനസ് പ്രതിവർഷം 10-12 ശതമാനം വളർച്ച കൈവരിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു.