ഇന്ത്യൻ ഓയിൽ സെർവോ അമേരിക്കൻ വിപണിയിലേക്ക്

Posted on: August 19, 2017

ന്യൂഡൽഹി : ഇന്ത്യൻ ഓയിൽ കോർപറേഷൻ, ലൂബ്രിക്കന്റ് ഓയിൽ ബ്രാൻഡായ സെർവോ യുഎസ്-കാനഡ വിപണികളിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. സെർവോ ലൂബ്രിക്കന്റിന് നിലവിൽ 27 രാജ്യങ്ങളിൽ വിപണി സാന്നിധ്യമുണ്ട്. അടുത്ത് 10 വർഷത്തിനുള്ളിൽ 50 രാജ്യങ്ങളിൽ സെർവോ ലഭ്യമാക്കാനാണ് ഐഒസി ലക്ഷ്യമിടുന്നത്.

ഇന്ത്യൻ വിപണിയിൽ സെർവോയ്ക്ക് 26 ശതമാനം വിപണി പങ്കാളിത്തമുണ്ട്. പ്രതിവർഷം നാല് ലക്ഷം ടൺ ലൂബ്രിക്കന്റ് ഓയിൽ ആണ് സെർവോ ഉത്പാദിപ്പിക്കുന്നത്. ഇതിൽ 3 ശതമാനം മാത്രമാണ് കയറ്റുമതി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി 10 ശതമാനമായി വർധിപ്പിക്കാനാണ് ഐഒസിയുടെ പദ്ധതി.