എച്ച്ഡിഎഫ്‌സി ബാങ്ക് സേവിംഗ്‌സ് പലിശ കുറച്ചു

Posted on: August 17, 2017

മുംബൈ : എച്ച്ഡിഎഫ്‌സി ബാങ്ക് സേവിംഗ് പലിശ 50 ബേസിസ് പോയിന്റ് (0.50 ശതമാനം) കുറച്ചു. 50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ ഇനി 3.5 ശതമാനമായിരിക്കും പലിശ.

പുതുക്കിയ നിരക്ക് ഓഗസ്റ്റ് 19 മുതൽ നിലവിൽ വരും. നേരത്തെ യെസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കർണാടക ബാങ്ക്, എസ് ബി ഐ തുടങ്ങിയവയും പലിശ നിരക്കിൽ കുറവ് വരുത്തിയിരുന്നു.

TAGS: HDFC Bank |