എം. കെ. ദാമോദരൻ അന്തരിച്ചു

Posted on: August 16, 2017

കൊച്ചി : കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും മുൻ അഡ്വക്കേറ്റ് ജനറലുമായ എം. കെ. ദാമോദരൻ (70) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാളെ രാവിലെ 9 മുതൽ 11 വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിനുവെയ്ക്കും. തുടർന്ന് വൈകുന്നേരം കണ്ണൂർ പയ്യാമ്പലത്ത് സംസ്‌കാരം നടക്കും.

ലാവ്‌ലിൻ, ഐസ്‌ക്രീം പാർലർ, ലോട്ടറി കേസ് തുടങ്ങിയ പ്രമാദമായ കേസുകളിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരായിരുന്നു. 1964 ൽ തലശേരി കോടതിയിൽ പ്രാക്ടീസ് തുടങ്ങിയ എം.കെ. ദാമോദരൻ അടിയന്തരാവസ്ഥകാലത്ത് അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചു. എട്ടു മാസത്തിന് ശേഷം ജയിൽ മോചിതനായ അദേഹം ഹൈക്കോടതിൽ പ്രാക്ടീസ് ആരംഭിച്ചു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ മുൻനിര നേതാക്കളിലൊരാളായിരുന്നു.