ഹിമാലയൻ മിനറൽവാട്ടർ യുഎസ് വിപണിയിൽ

Posted on: August 15, 2017

ന്യൂഡൽഹി : ടാറ്റാ ഗ്ലോബൽ ബീവറേജസിന്റെ പ്രീമിയം മിനറൽവാട്ടർ – ഹിമാലയൻ യുഎസ് വിപണിയിൽ അവതരിപ്പിച്ചു. നിലവിൽ ഇന്ത്യയിലും സിംഗപ്പൂരിലും മാത്രമാണ് ഹിമാലയൻ മിനറൽ വാട്ടർ ലഭ്യമാക്കിയിട്ടുള്ളത്.

ടോക്കിംഗ് റെയിൻ ബീവറേജസ് കമ്പനിയുമായി ചേർന്നാണ് ഹിമാലയൻ അമേരിക്കയിൽ വിതരണം ചെയ്യുന്നത്. ടോക്കിംഗ് റെയിന് യുഎസിൽ 300 ലേറെ വിതരണക്കാരുടെ ശൃംഖലയുണ്ട്.