ടിസിഎസ് ലക്‌നൗ ഡെവലപ്‌മെന്റ് സെന്റർ അടച്ചുപൂട്ടലിലേക്ക്

Posted on: August 14, 2017

ന്യൂഡൽഹി : ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ ലക്‌നൗ ഡെവലപ്‌മെന്റ് സെന്റർ അടച്ചുപൂട്ടലിലേക്ക്. ലക്‌നൗ സെന്ററിനെ നോയിഡ സെന്ററുമായി സംയോജിപ്പിക്കാനാണ് ടിസിഎസിന്റെ നീക്കം. പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ടിസിഎസ് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. 1,700 എൻജിനീയർമാരുൾപ്പടെ രണ്ടായിരത്തോളം ജീവനക്കാരാണ് ലക്‌നൗ സെന്ററിലുള്ളത്.

ഈ സാഹചര്യത്തിൽ ടിസിഎസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് ഗോപിനാഥൻ വെള്ളിയാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ഉയർന്ന വാടകയാണ് ലക്‌നൗ വിടാൻ ടിസിഎസിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ടിസിഎസിന് സ്വന്തം കേന്ദ്രം വികസിപ്പിക്കാൻ ലക്‌നൗ എയർപോർട്ടിന് സമീപം 40 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഈ ഓഫറിനോട് ടിസിഎസ് പ്രതികരിച്ചിട്ടില്ല.