തായ് സ്‌മൈൽ് കൊച്ചി – ബാങ്കോക്ക് സർവീസ് ആരംഭിക്കുന്നു

Posted on: August 14, 2017

കൊച്ചി : തായ് എയർവേസിന്റെ ബജറ്റ് സർവീസായ തായ് സ്‌മൈൽ വൈകാതെ കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്ക് സർവീസ് ആരംഭിച്ചേക്കും. തായ് സ്‌മൈലിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ ഡെസ്റ്റിനേഷനാണ് കൊച്ചി.

നിലവിൽ ഗയ, ജയ്പ്പൂർ, ലക്‌നൗ, വാരണാസി എന്നിവിടങ്ങളിലേക്ക് തായ് സ്‌മൈൽ സർവീസ് നടത്തുന്നുണ്ട്. എയർബസ് എ-320-200 വിമാനമാണ് സർവീസിനുപയോഗിക്കുന്നത്. എട്ട് രാജ്യങ്ങളിലെ 28 ഡെസ്റ്റിനേഷനുകളിലേക്ക് തായ് സ്‌മൈൽ സർവീസുണ്ട്.