ആധാറുമായി ബന്ധിപ്പിച്ചത് 9.3 പാൻകാർഡുകൾ

Posted on: August 13, 2017

ന്യൂഡൽഹി : ആധാറുമായി ബന്ധിപ്പിച്ചത്  9.3 കോടിയിലധികം പെർമനന്റ് അക്കൗണ്ട് നമ്പരുകൾ. രാജ്യത്ത് 30 കോടി പാൻകാർഡ് ഉടമകളാണുള്ളത്. ആധാർ നമ്പർ 115 കോടി ആളുകൾക്കുമുണ്ട്.

എന്നാൽ ജൂലൈ 31 ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കപ്പെട്ടത് കേവലം 30 ശതമാനം മാത്രമാണെന്ന് ആദായനികുതി വകുപ്പ് വിലയിരുത്തി. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കൽ അനിവാര്യമാണ്.  ഈ സാഹചര്യത്തിൽ പാൻകാർഡും ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.