കജോൾ ജോയ് ആലുക്കാസിന്റെ ബ്രാൻഡ് അംബാസഡർ

Posted on: August 13, 2017

ജോയ് ആലുക്കാസിന്റെ ബ്രാൻഡ് അംബാസഡറായ ബോളിവുഡ് താരം കജോൾ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, ഡയറക്ടർ സോണിയ ആലുക്കാസ് എന്നിവരോടൊപ്പം.

കൊച്ചി : ജോയ് ആലുക്കാസിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കജോൾ ദേവഗൺ എത്തുന്നു. ലോകത്തിന്റെ ജൂവല്ലറാകുക എന്ന ലക്ഷ്യത്തിലൂന്നി പുതിയ വിപണികളിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് കജോളിനെ ബ്രാൻഡ് അംബാസഡറായി ക്ഷണിച്ചതെന്ന് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.

സ്വതസ്സിദ്ധമായ അഭിനയത്തികവു കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കജോൾ തങ്ങളുടെ പ്രചാരകയാകാൻ ഏറ്റവും അനുയോജ്യയായ താരമാണെന്ന് അദേഹം വ്യക്തമാക്കി.

ഏറെക്കാലമായി ജോയ് ആലുക്കാസ് ബ്രാൻഡ് ആഭരണങ്ങളുടെ ആരാധികയാണെന്നും ജോയ് ആലുക്കാസ് എന്ന സംരംഭകന്റെ വിജയം പ്രചോദനമേകുന്നതാണെന്നും കജോൾ പറഞ്ഞു. ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ, യുകെ. അമേരിക്ക, കാനഡ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലായി 140 ഷോറൂമുകളാണ് ജോയ് ആലുക്കാസിനുള്ളത്.

TAGS: Joyalukkas | Kajol |