സിയോക്‌സ് മൊബൈൽസ് 300 കോടിയുടെ മുതൽമുടക്കിനൊരുങ്ങുന്നു

Posted on: August 12, 2017

മുംബൈ : സിയോക്‌സ് മൊബൈൽസ് 2017-18 സാമ്പത്തികവർഷം 300 കോടിയുടെ മുതൽമുടക്കിനൊരുങ്ങുന്നു. സിക്കിമിലും നോയിഡയിലും രണ്ട് നിർമാണകേന്ദ്രങ്ങൾ ആരംഭിക്കും. ആർ ആൻഡ് ഡി വിഭാഗം ഡൽഹി യൂണിറ്റിൽ നിന്നും വേർപ്പെടുത്തി പ്രത്യേക കേന്ദ്രമാക്കും. ഇതിനായി 200 കോടി രൂപ ചെലവഴിക്കും. മാർക്കറ്റിംഗ് കാമ്പൈയിനായി 100 കോടി രൂപയും മുതൽമുടക്കുമെന്ന് സിയോക്‌സ് മൊബൈൽസ് സിഇഒ ദീപക് കാബു പറഞ്ഞു.

വികസനത്തിന്റെ ഭാഗമായി സുഷാന്ത് സിംഗ് രാജപുട്ടിനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. നടപ്പ് സാമ്പത്തികവർഷം 10 ദശലക്ഷം ഫോണുകളുടെ വില്പനയും 1000 കോടി രൂപയുടെ വിറ്റുവരവുമാണ് ലക്ഷ്യമിടുന്നത്. വൈകാതെ എൽഇഡി ടിവി, മറ്റ് കൺസ്യൂമർ ഉത്പന്നങ്ങൾ തുടങ്ങിയവയും പുറത്തിറക്കുമെന്നും അദേഹം പറഞ്ഞു.

TAGS: Ziox Mobiles |