ഹൈക്ക് മെസഞ്ചർ ക്രിയോയെ ഏറ്റെടുത്തു

Posted on: August 12, 2017

ബംഗലുരു : ഹൈക്ക് മെസഞ്ചർ മീഡിയ സ്ട്രീമിംഗ് ടെക്‌നോളജി സ്റ്റാർട്ടപ്പായ ക്രിയോയെ ഏറ്റെടുത്തു. ഏറ്റെടുക്കലിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.

ക്രിയോ ടീമിലെ 50 ൽപ്പരം അംഗങ്ങൾ ഇനി ഹൈക്ക് പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകും. സായി ശ്രീനിവാസ് കിരൺ ശുഭം മൽഹോത്ര എന്നിവർ ചേർന്ന് 2013 ഡിസംബറിലാണ് ക്രിയോയ്ക്ക് തുടക്കം കുറിച്ചത്. ഇരുവരും ഹൈക്കിലെ മുൻ ജീവനക്കാർ കൂടിയാണ്.

ഹൈക്ക് മെസഞ്ചറിന് 100 ദശലക്ഷത്തിലേറെ ഉപയോക്താക്കളുണ്ട്. 2012 ൽ പ്രവർത്തനമാരംഭിച്ച ഹൈക്കിന് 1.4 ബില്യൺ ഡോളറിലേറെ മൂല്യം കണക്കാക്കുന്നു. ടെൻസെന്റ്, ഫോക്‌സ്‌കോൺ, ടൈഗർ ഗ്ലോബൽ, സോഫ്റ്റ് ബാങ്ക്, ഭാരതി തുടങ്ങിയ സ്ഥാപനങ്ങൾ ഹൈക്കിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

TAGS: Creo | Hike Messenger |