മാരുതി 150 ട്രൂവാല്യു ഔട്ട്‌ലെറ്റുകൾ തുറക്കും

Posted on: August 11, 2017

ന്യൂഡൽഹി : മാരുതി സുസുക്കി നടപ്പ് സാമ്പത്തികവർഷം 150 ട്രൂവാല്യു ഔട്ട്‌ലെറ്റുകൾ തുറക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 300 ട്രൂവാല്യു ഡീലർഷിപ്പുകളാണ് കമ്പനി ലക്ഷ്യമിടുന്നത്.

മാരുതി 2011 മുതൽ പ്രീഓൺഡ് കാറുകളുടെ വിപണനരംഗത്തുണ്ട്. കഴിഞ്ഞ വർഷം 3.50 ലക്ഷം പ്രീഓൺഡ് കാറുകളാണ് ട്രൂവാല്യുവിലൂടെ വില്പന നടത്തിയത്.