24
Wednesday
April 2024
April 2024
ഷാപൂർജി പല്ലോൺജിക്ക് എഡിഐഎയുമായി നിക്ഷേപധാരണ
Posted on: August 9, 2017
മുംബൈ : പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയായ ഷാപൂർജി പല്ലോൺജി, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടിയുമായി നിക്ഷേപ ധാരണയിലെത്തി. രാജ്യത്തെ വാണിജ്യസമുച്ചയങ്ങളിൽ മുതൽമുടക്കാനാണ് എഡിഐഎ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ബാന്ദ്ര-കുർള കോംപ്ലെക്‌സ് മേഖലയിൽ എട്ട് ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ബിസിനസ് പാർക്കിൽ ഇരു കമ്പനികളും മുതൽമുടക്കും. നേരത്തെ മുംബൈ ആസ്ഥാനമായുള്ള ലേക്ക്‌ഷോർ ഇന്ത്യയുമായി റിയൽഎസ്‌റ്റേറ്റ് നിക്ഷേപത്തിന് എഡിഐഎ ധാരണയിലെത്തിയിട്ടുണ്ട്.
ഷാപൂർജിയുടെ റിയൽഎസ്റ്റേറ്റ് ഫണ്ട് മാനേജ്‌മെന്റ് വിഭാഗമായ ഷാപൂർജി പല്ലോൺജി ഇൻവെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ്, 2013 ൽ കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡ്, ജർമ്മനിയിലെ അലയൻസ് ഗ്രൂപ്പ് എന്നിവയുമായി ധാരണയിലെത്തിയിരുന്നു.
News in this Section
Related News