പിആർസിഐ ശ്രീലങ്കൻ ചാപ്റ്റർ ആരംഭിച്ചു

Posted on: August 8, 2017

കൊളംബോ : പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ ശ്രീലങ്കൻ ചാപ്റ്റർ ശ്രീലങ്കൻ കാബിനറ്റ് മന്ത്രി നോ ഗണേശൻ ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങളുടെയും സംയുക്ത നേതൃത്വത്തിൽ കമ്മ്യൂണിക്കേഷൻസ് രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാനാകും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വെസ്റ്റേൺ പ്രൊവിൻഷ്യൽ കൗൺസിൽ അംഗവും മുൻ പ്രതിപക്ഷനേതാവുമായ കിത്‌സിരി കഹാതപിട്യ പി. ആർ കൗൺസിലിനെ ശ്രീലങ്കയിലേക്ക് സഹർഷം സ്വാഗതം ചെയ്തു.

ശ്രീലങ്കയിലെ പ്രമുഖ വ്യവസായിയും സ്‌പൈല് കൗൺസിൽ ഓഫ് ശ്രീലങ്ക വൈസ് പ്രസിഡന്റും ശ്രീലങ്കയിലെ ഗുഡ് അഗ്രികൾച്ചറൽ പ്രാക്ടീസസ് പ്രയേക്തോവുമായ അരുണ വീരകൂൺ ആണ് പിആർസി ഓഫ് ശ്രീലങ്കയുടെ ഡയറക്ടർ. ലങ്ക-ഇന്ത്യ സൊസൈറ്റിയുടെ പ്രസിഡന്റും ഇന്ത്യൻ പിആർസി ഫോറത്തിന്റെ സെക്രട്ടറിയുമായ ടി.എസ്. .പ്രകാശാണ് ശ്രീലങ്ക ചാപ്റ്ററിന്റെ ചെയർമാൻ.

പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ശ്രീലങ്കയുടെ ഉദ്ഘാടനചടങ്ങിൽ പിആർസിഐ യുടെ സ്ഥാപക പ്രസിഡന്റും ചീഫ് മെന്ററുമായ എം.ബി. ജയറാം, ഗവേണിംഗ് കൗൺസിൽ ചെയർമാൻ ആർ.ടി. കുമാർ, നാഷണൽ പ്രസിഡന്റ് ബി.എൻ. കുമാർ, ഇന്റർനാഷ്ണൽ ഡയറക്ടർ ടി. വിനയ് കുമാർ, വൈസിസി ചെയർപേഴ്‌സൺ ഗീത ശങ്കർ, സെക്രട്ടറി ജനറൽ കെ. രവീന്ദ്രൻ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ യു.എസ്. കുട്ടി എന്നിവർ പങ്കെടുത്തു.

TAGS: PRCI |