വിസ്താര ടിക്കറ്റ് ഓഫർ

Posted on: August 7, 2017

മുംബൈ : വിസ്താര എയർലൈൻസ് രണ്ട് ദിവസത്തെ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 8 മുതൽ 799 രൂപ മുതൽ ഇക്‌ണോമി ക്ലാസിലും 2099 രൂപ മുതൽ പ്രീമിയം ഇക്‌ണോമി ക്ലാസിലും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2017 ഓഗസ്റ്റ് 23 മുതൽ 2018 ഏപ്രിൽ 19 വരെയാണ് യാത്രാകാലാവധി.

പ്രധാന സെക് ടറുകളിലെ നിരക്കുകൾ : ഡൽഹി – അമൃതസർ (1,199 രൂപ), ഡൽഹി – ചണ്ഡിഗഡ് (1,299), ഡൽഹി – ശ്രീനഗർ (1,499), ഡൽഹി – അഹമ്മദാബാദ് (1,499), ഡൽഹി – മുംബൈ (2,099), ഡൽഹി – പൂനെ (2,099), ഡൽഹി – കോൽക്കത്ത (2,199), ഡൽഹി – ഗോവ (2,799).

TAGS: Vistara |