ഇൻഡിഗോ 13 കേന്ദ്രങ്ങളിലേക്ക് എടിആർ സർവീസ് തുടങ്ങുന്നു

Posted on: August 7, 2017

ന്യൂഡൽഹി : ഇൻഡിഗോ പ്രാദേശിക കണക്ടിവിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 13 കേന്ദ്രങ്ങളിലേക്ക് എടിആർ-72 വിമാന സർവീസ് തുടങ്ങുന്നു. ഖൊരക്പൂർ, അലഹബാദ്, ഷിർദി, ഭുജ്, ഭോപ്പാൽ, ഗ്വാളിയോർ തുടങ്ങിയ ചെറുവിമാനത്താവളങ്ങളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.

പ്രതിദിനം 170 ഫ്‌ളൈറ്റുകൾ ഓപറേറ്റ് ചെയ്യുന്നതിനുള്ള ഷെഡ്യൂൾ ഡിജിസിഎയ്ക്ക് സമർപ്പിച്ചുകഴിഞ്ഞു. അനുമതി കിട്ടിയാൽ പുതിയ ഫ്‌ളൈറ്റുകൾ വിന്റർ ഷെഡ്യൂളിൽ സ്ഥാനം പിടിക്കും.