എയർ ഇന്ത്യ വാരണാസി – കൊളംബോ സർവീസ് ആരംഭിച്ചു

Posted on: August 5, 2017

ന്യൂഡൽഹി : എയർ ഇന്ത്യ വാരണാസിയിൽ നിന്ന് കൊളംബോയിലേക്ക് സർവീസ് ആരംഭിച്ചു. പ്രതിവാരം രണ്ട് ഫ്‌ളൈറ്റുകൾ (വെള്ളി, ഞായർ) വീതമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. വാരണാസിയിൽ നിന്നും ഉച്ചയ്ക്ക് 12.35 ന് പുറപ്പെടുന്ന വിമാനം ഉച്ചകഴിഞ്ഞ് 3.20 ന് കൊളംബോയിൽ എത്തിച്ചേരും.

മൊത്തം 180 സീറ്റുകളുള്ള എയർബസ് എ 320 നിയോ വിമാനമാണ് സർവീസ് ഉപയോഗിക്കുന്നത്. വാരണാസിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടന ഫ്‌ളൈറ്റ് എയർ ഇന്ത്യ സിഎംഡി അശ്വനി ലോഹാനി ഫ്‌ലാഗ് ഓഫ് ചെയ്തു.