ബാങ്ക് ഓഫ് ബറോഡ സേവിംഗ് പലിശ അര ശതമാനം കുറച്ചു

Posted on: August 4, 2017

ന്യൂഡൽഹി : എസ് ബി ഐക്ക് പിന്നാലെ ബാങ്ക് ഓഫ് ബറോഡ സേവിംഗ് നിക്ഷേപത്തിന്റെ പലിശ 50 ബേസിസ് പോയിന്റ് കുറച്ചു. നിലവിൽ നാല് ശതമാനമാണ് പലിശ. ഇനി മുതൽ 50 ലക്ഷം രൂപവരെയുള്ള സേവിംഗ് നിക്ഷേപത്തിന്റെ പലിശ 3.5 ശതമാനമാകും.

50 ലക്ഷത്തിന് മുകളിലുള്ള സേവിംഗ്‌സ് നിക്ഷേപത്തിന്റെ പലിശ നാല് ശതമാനമായി തുടരും. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 5 മുതൽ പ്രാബല്യത്തിൽ വരും.