എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം മുടങ്ങി

Posted on: August 4, 2017

മുംബൈ : എയർ ഇന്ത്യ ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം മുടങ്ങി. ശമ്പളം വൈകുന്നതിനെകുറിച്ച് എയർ ഇന്ത്യ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല. അടുത്ത ആഴ്ച ശമ്പളം വിതരണം ചെയ്‌തേക്കുമെന്നാണ് സൂചന.

കടബാധ്യതകളിൽ നട്ടംതിരിയുന്ന എയർ ഇന്ത്യയിൽ 21,000 ജീവനക്കാരാണുള്ളത്. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാൻ കാബിനറ്റ് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു.

TAGS: Air India |