ഡൽഹി – മധുര സർവീസുമായി എയർഇന്ത്യ എക്‌സ്പ്രസ്

Posted on: August 4, 2017

ന്യൂഡൽഹി : എയർ ഇന്ത്യ എക്‌സ്പ്രസ് സെപ്റ്റംബർ 15 മുതൽ ഡൽഹി – മധുര സെക്ടറിൽ നോൺസ്‌റ്റോപ്പ് സർവീസ് ആരംഭിക്കും. തുടക്കത്തിൽ പ്രതിവാരം നാല് ഫ്‌ളൈറ്റുകൾ (തിങ്കൾ, ബുധൻ, വെള്ളി, ഞായർ) വീതം സർവീസ് നടത്തും.

രാവിലെ ഏഴ് മണിക്ക് ഡൽഹിയിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 10.15 ന് മധുരയിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 1.50 ന് മധുരയിൽ നിന്നും പുറപ്പെട്ട് വൈകുന്നേരം 5.05 ന് ഡൽഹിയിൽ എത്തും. 3,975 രൂപയാണ് വൺവേ നിരക്ക്. റിട്ടേൺ നിരക്ക് 7,950 രൂപ.