മാരുതി ജൂലൈയിൽ വിറ്റഴിച്ചത് 1.53 ലക്ഷം കാറുകൾ

Posted on: August 1, 2017

ന്യൂഡൽഹി : മാരുതി സുസുക്കി ആഭ്യന്തരവിപണിയിൽ ജൂലൈയിൽ വിറ്റഴിച്ചത് 1.53,298 കാറുകൾ. മുൻവർഷം ഇതേകാലയളവിനേക്കാൽ 22 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 2016 ജൂലൈയിൽ 1,25,764 കാറുകളായിരുന്നു വില്പന.

സ്വിഫ്റ്റ്, ഇഗ്നിസ്, ബെലേനോ, ഡിസയർ എന്നിവ ഉൾപ്പെടുന്ന കോംപാക്ട് വിഭാഗമാണ് വില്പനയിൽ മുന്നേറ്റം നടത്തിയത്. ആൾട്ടോ, വാഗൺആർ എന്നിവയുടെ വില്പന 21 ശതമാനം ഉയർന്ന് 42,310 യൂണിറ്റുകളായി. യൂട്ടിലിറ്റി വിഭാഗത്തിൽ എർട്ടിഗ, എസ് – ക്രോസ്, ബ്രെസ എന്നിവയുടെ വില്പന 48 ശതമാനം വർധിച്ച് 25,781 യൂണിറ്റുകളായി.