അശോക് ലേലാൻഡിന് കർണാടക ആർടിസിയുടെ ഓർഡർ

Posted on: July 31, 2017

ചെന്നൈ : അശോക് ലേലാൻഡിന് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ നിന്ന് 650 കോടി രൂപയുടെ ബസുകൾക്കുള്ള ഓർഡർ ലഭിച്ചു. നടപ്പ് ധനകാര്യവർഷം 3019 ബസുകൾ വിതരണം ചെയ്യാനുള്ളതാണ് കരാർ.

അശോക് ലേലാൻഡിന്റെ ഉയർന്ന സാങ്കേതികവിദ്യയ്ക്കും കുറഞ്ഞപരിപാലന ചെലവിനുമുള്ള അംഗീകാരമാണ് കെഎസ്ആർടിസിയുടെ ഓർഡർ എന്ന് മാനേജിംഗ് ഡയറക്ടർ വിനോദ് കെ. ദാസരി പറഞ്ഞു.