ഉഴവൂർ വിജയൻ അന്തരിച്ചു

Posted on: July 23, 2017

കൊച്ചി : എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അന്തരിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെ ആസ്റ്റർ മെഡ് സിറ്റിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കെ എസ് യു വിലൂടെ രാഷ്ട്രീയത്തിൽ എത്തിയ അദേഹം പിന്നീട് കോൺഗ്രസ് വിട്ട് എൻസിപിയിലെത്തി.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ അനുശേചനം രേഖപ്പെടുത്തി.