നിംസ് മെഡിസിറ്റി മാലിദ്വീപിൽ സ്‌പേസ് റിസേർച്ച് സെന്റർ ആരംഭിക്കും

Posted on: July 19, 2017

തിരുവനന്തപുരം : കന്യാകുമാരിയിലെ നൂറുൾ ഇസ്ലാം യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ നിംസ് മെഡിസിറ്റിക്ക് മാലിദ്വീപ് സർക്കാർ രണ്ട് ദ്വീപുകളും ആശുപത്രിയും 50 വർഷത്തേക്ക് പാട്ടത്തിന് നൽകി. ആരോഗ്യമേഖലയിലും പ്രഫഷണൽ വിദ്യാഭ്യാസരംഗത്തും മാലിദ്വീപുമായി നിംസ് മെഡിസിറ്റി സഹകരിക്കും.

മാലിദ്വീപ് ആരോഗ്യമന്ത്രാലയവുമായി ഇതു സംബന്ധിച്ച ധാരണാപത്രം കഴിഞ്ഞമാസം ഒപ്പുവെച്ചു. മാലിദ്വീപിൽ സ്‌പേസ് റിസേർച്ച് സെന്റർ (എം.എസ്.ആർ.സി.) സ്ഥാപിക്കുമെന്ന് നിംസ് മാനേജിംഗ് ഡയറക്ടർ എം. എസ്. ഫൈസൽഖാൻ പറഞ്ഞു. പദ്ധതിയുടെ ആകെ ചെലവ് 1,650 കോടി രൂപയാണ്.