ബാറ്റാ ഗ്രാമീണ വിപണിയിലേക്ക്

Posted on: July 18, 2017

കോൽക്കത്ത : വിപണി വികസനത്തിന്റെ ഭാഗമായി ബാറ്റാ ഗ്രാമീണ വിപണിക്ക് ഊന്നൽ നൽകും. ടയർ-3, ടയർ – 4 പട്ടണങ്ങളിൽ സാന്നിധ്യമറിയിക്കുമെന്ന് ബാറ്റാ ഇന്ത്യ ചെയർമാൻ ഉദയ് ഖന്ന പറഞ്ഞു.

ഇതിനായി താങ്ങാവുന്ന വിലയ്ക്ക് സ്റ്റൈലും സുഖകരവുമായ ഉത്പന്നങ്ങൾ അവതരിപ്പിക്കും. കൂടാതെ ഓൺലൈൻ വഴിയും പാദരക്ഷാ വില്പന വർധിപ്പിക്കുമെന്ന് 84 ാമത് വാർഷിക പൊതുയോഗത്തിൽ അദേഹം പറഞ്ഞു.

TAGS: Bata |