സ്‌നാപ്ഡീലിനെ ഏറ്റെടുക്കാൻ ഫ്‌ളിപ്കാർട്ട് വീണ്ടും രംഗത്ത്

Posted on: July 11, 2017

ന്യൂഡൽഹി : സ്‌നാപ്ഡീലിനെ ഏറ്റെടുക്കാൻ ഫ്‌ളിപ്കാർട്ട് വീണ്ടും രംഗത്ത്. നേരത്തെ ഫ്‌ളിപ്കാർട്ടിന്റെ 800 മില്യൺ ഡോളറിന്റെ ഓഫർ സ്‌നാപ്ഡീൽ തള്ളിയിരുന്നു. ടൈഗർ ഗ്ലോബലിന്റെ പിന്തുണയുള്ള ഫ്‌ളിപ്കാർട്ട് ഈ ആഴ്ച പുതിയ ഓഫർ സമർപ്പിക്കുമെന്നാണ് സൂചന.

സോഫ്റ്റ് ബാങ്ക് ആണ് സ്‌നാപ്ഡീലിലെ ഏറ്റവും വലിയ നിക്ഷേപകർ. സ്‌നാപ്ഡീൽ സ്ഥാപകരായ കുനാൽ ബാഹൽ, രോഹിത് ബൻസാൽ എന്നിവർക്ക് പുറമെ നെക്‌സസ് വെഞ്ചർ പാർട്‌ണേഴ്‌സ്, കലാരി കാപ്പിറ്റൽ എന്നീ നിക്ഷേപസ്ഥാപനങ്ങൾക്കും ബോർഡിൽ പ്രാതിനിധ്യമുണ്ട്. മൊബൈൽ വാലറ്റായ ഫ്രീചാർജ്, ലോജിസ്റ്റിക്‌സ് സ്ഥാപനമായ വൾക്കാൻ എക്‌സ്പ്രസ് എന്നിവ വിറ്റഴിക്കാൻ സ്‌നാപ്ഡീൽ ശ്രമം നടത്തിവരികയാണ്.