കേരളത്തിലെ പെട്രോൾ പമ്പുകൾ 11 ന് അടച്ചിടും

Posted on: July 4, 2017

കൊച്ചി : ദിനംപ്രതി പെട്രോളിന്റെ വിലമാറ്റുന്ന നടപടിയിൽ പ്രതിഷേധിച്ച് പെട്രോളിയം ഡീലേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന് കേരളത്തിലെയും മാഹിയിലെയും പെട്രോൾ പമ്പുകൾ അടച്ചിടും. അന്നേ ദിവസം ഐഒസി സ്റ്റേറ്റ് കോഓർഡിനേഷൻ ഓഫീസിനു മുന്നിൽ ധർണ നടത്താനും തീരുമാനിച്ചു.

ജൂലൈ ഒൻപത്, പത്ത് തീയതികളിൽ പമ്പുകളിൽ സ്റ്റോക്ക് എടുക്കില്ലെന്ന് കമ്മിറ്റി ചെയർമാൻ ആർ. ശബരിനാഥ്, കൺവീനർ കെ.പി. ശിവാനന്ദൻ, ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.