ആമസോൺ 16 ജി എസ് ടി കഫേകൾ തുറന്നു

Posted on: June 29, 2017

മുംബൈ : ആമസോൺ രാജ്യത്തെ 11 നഗരങ്ങളിലായി 16 ജി എസ് ടി കഫേകൾ തുറന്നു. ജി എസ് ടി സംബന്ധിച്ച് വില്പനക്കാരുടെ ആശങ്കകൾ അകറ്റുകയാണ് കഫേകളുടെ ലക്ഷ്യം.

ജി എസ് ടി സംബന്ധിച്ച് വില്പനക്കാർക്ക് പരിശീലനം നൽകാനും ബോധവത്കരിക്കാനുമായി ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സേവനവും കഫേകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ജൂൺ 26 മുതൽ രണ്ട് ആഴ്ച്ചത്തേക്ക് കഫേകൾ പ്രവർത്തിക്കും.

TAGS: Amazon | Amazon GST Cafe | GST |