വിസ്താര ഗ്രേറ്റ് മൺസൂൺ സെയിൽ

Posted on: June 13, 2017

മുംബൈ : വിസ്താര എയർലൈൻസ് ഇക്‌ണോമി ക്ലാസിൽ 849 രൂപയിൽ ആരംഭിക്കുന്ന ഗ്രേറ്റ് മൺസൂൺ സെയിൽ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. പ്രീമിയം ഇക്‌ണോമിയിൽ 2099 രൂപ മുതലാണ് നിരക്കുകൾ.

ഓഫർ പ്രകാരം 2017 ജൂൺ 13 മുതൽ 17 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2017 ജൂൺ 28 മുതൽ സെപ്റ്റംബർ 20 വരെയാണ് യാത്രാകാലാവധി. അടുത്തയിടെ ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, ഗോഎയർ എന്നിവ മൺസൂൺ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു.