പ്രതിദിന വിലമാറ്റം : കേരളത്തിലെ പെട്രോൾ പമ്പുകൾ 16 ന് അടച്ചിടും

Posted on: June 13, 2017

കൊച്ചി : പെട്രോളിന്റെയും ഡീസലിന്റെയും വില പ്രതിദിനം മാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ പെട്രോൾ പമ്പുകൾ 16 ന് അടച്ചിടും. എണ്ണക്കമ്പനികൾ തീരുമാനം പിൻവലിച്ചില്ലെങ്കിൽ രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളും അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് ദേശീയ പ്രസിഡന്റ് അശോക് ബദ്വാർ കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാന് നോട്ടീസ് നൽകി.

പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കിൽ ജൂൺ 24 മുതൽ പമ്പുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് തീരുമാനമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ ആർ. ശബരീനാഥും എം.എം. ബഷീറും പറഞ്ഞു.