ഇൻഡിഗോ മൺസൂൺ ടിക്കറ്റ് ഓഫർ

Posted on: June 12, 2017

ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് 899 രൂപയിൽ ആരംഭിക്കുന്ന മൺസൂൺ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ജൂൺ 12,13,14 തീയതികളിൽ ഓഫർ പ്രകാരം ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബുക്കിംഗ് തുക മടക്കിനൽകുന്നതല്ല.

ഇൻഡിഗോയുടെ 39 ആഭ്യന്തര ഡെസ്റ്റിനേഷനുകളിലേക്ക് മാത്രമാണ് ഓഫർ ബാധകമാകുന്നത്. 2017 ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണ് യാത്രാകാലാവധി.

തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ : കൊച്ചി – ബംഗലുരു -1399, കൊച്ചി – മുംബൈ-2199, കൊച്ചി – ഡൽഹി-3799,  കൊച്ചി – ഹൈദരാബാദ് -1899, കൊച്ചി- ചെന്നൈ-1298, കൊച്ചി – പുനെ -1998, കൊച്ചി – തിരുവനന്തപുരം-1199.

മുംബൈ – ഗോവ, ജമ്മു – അമൃതസർ, ഡൽഹി – ഉദയപ്പൂർ, അഹമ്മദാബാദ് – മുംബൈ, ചെന്നൈ – പോർട്ട്‌ബ്ലെയർ, ഹൈദരാബാദ് – മുംബൈ, കോൽക്കത്ത – അഗർത്തല, ഡൽഹി – കോയമ്പത്തൂർ, ഗോവ – ചെന്നൈ എന്നീ സെക് ടറുകളിൽ 899 രൂപയുടെ ഓഫർ ലഭ്യമാണ്.

മുംബൈ – ചെന്നൈ (1,999), ഡൽഹി – ചെന്നൈ (3,999), ബംഗലുരു – ചെന്നൈ (1,199) എന്നീ സെക്ടറുകളിലും പ്രത്യേക ഓഫറുകളുണ്ട്.

സമ്മർ സ്‌പെഷ്യൽ സെയിലിനു ലഭിച്ച മികച്ച പ്രതികരണത്തിനു ശേഷം മൂന്ന് ദിവസത്തെ മൺസൂൺ സ്‌പെഷ്യൽ ഓഫർ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇൻഡിഗോ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു. മുമ്പെന്നത്തേക്കാളും അനായാസമായ യാത്രാ അനുഭവം മൺസൂൺ സ്‌പെഷ്യൽ ഓഫറിൽ യാത്രക്കാർക്ക് നൽകുമെന്ന് അദേഹം വ്യക്തമാക്കി.