19
Tuesday
February 2019
February 2019
പതഞ്ജലി ഉത്തരാഖണ്ഡിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു
Posted on: June 3, 2017
ഡെറാഡൂൺ : ബാബ രാംദേവിന്റെ പതഞ്ജലി സ്ഥാപനങ്ങൾ ഉത്തരാഖണ്ഡിൽ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ന്യു ടെഹ്‌റിയിൽ പതഞ്ജലി സേവന കേന്ദ്രവും സംസ്‌കൃത ഗുരുകുലവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങളാണ് പതഞ്ജലിയുടെ വാഗ്ദാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉത്തരാഖണ്ഡിന്റെ വികസനത്തിൽ ബാബ രാംദേവ് തന്റേതായ പങ്കുവഹിക്കുന്നുണ്ട്. 2013 ൽ നൂറിലേറെ കുട്ടികളെ ദത്തെടുത്ത് അനാഥശാല ആരംഭിച്ചുകൊണ്ടാണ് ബാബരാംദേവ് ഉത്തരാഖണ്ഡിൽ സജീവമായതെന്നും അദേഹം ചൂണ്ടിക്കാട്ടി.
TAGS: Baba Ramdev | Patanjali | Uttarakhand |
News in this Section