ഉദയ് കൊട്ടക് സെബി ഗവേണൻസ് പാനൽ തലവൻ

Posted on: June 3, 2017

മുംബൈ : സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സ്റ്റോക്ക്എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ കോർപറേറ്റ് ഗവേണൻസ് മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. നാല് മാസത്തിനുള്ളിൽ കമ്മിറ്റി നാല് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. കൊട്ടക് മഹീന്ദ്ര ബാങ്ക് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഉദയ് കൊട്ടക് ആണ് 21 അംഗ കമ്മിറ്റിയുടെ തലവൻ.

കേകി മിസ്ത്രി (എച്ച്ഡിഎഫ്‌സി), റിഷാദ് പ്രേംജി (വിപ്രോ),ആർ. ശങ്കർ രാമൻ (എൽ & ടി) തുടങ്ങിയവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.