സിംഗപ്പൂരിലേക്ക് ബോയിംഗ് 777 വിമാനവുമായി ജെറ്റ് എയർവേസ്

Posted on: June 2, 2017

ന്യൂഡൽഹി : ജെറ്റ് എയർവേസ് ന്യൂഡൽഹിയിൽ നിന്ന് സിംഗപ്പൂരിലേക്ക് ബോയിംഗ് 777-300 ഇആർ വിമാനം സർവീസിന് ഏർപ്പെടുത്തി. മൂന്ന് ക്ലാസ് കോൺഫിഗറേഷനുള്ള പുതിയ വിമാനമാണ് സർവീസിന് സർവീസിന് ഉപയോഗിക്കുന്നത്. എട്ട് ഫസ്റ്റ് ക്ലാസ് സൂട്ടുകൾ, 30 ഫ്‌ളാറ്റ് ബെഡ് പ്രീമിയർ ക്ലാസ്, 308 ഇക്‌ണോമി ക്ലാസ് സീറ്റുകളുമാണുള്ളത്.

ബോയിംഗ് 777 ൽ 346 പേർക്ക് യാത്രചെയ്യാനാകും. നേരത്തെ 254 പേർക്ക് യാത്രചെയ്യാവുന്ന എയർബസ് എ 330-200 വിമാനമാണ് ഈ സെക്ടറിൽ സർവീസിന് ഉപയോഗിച്ചിരുന്നത്.