ടൊയോട്ട ഫോർച്യൂണറിന്റെയും ക്രിസ്റ്റയുടെയും വില കൂട്ടി

Posted on: May 4, 2017

ബംഗലുരു : ടൊയോട്ട കിർലോസ്‌ക്കർ ഫോർച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും വില രണ്ട് ശതമാനത്തോളം കൂട്ടി. ഫോർച്യൂണറിന്റെ വിലയിൽ രണ്ട് ശതമാനവും ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു ശതമാനവുമാണ് വില വർധന.

പുതുക്കിയ വിലകൾ മെയ് മാസം മുതൽ പ്രാബല്യത്തിലായി. അസംസ്‌കൃത വസ്തുക്കളുടെ വിലവർധിച്ച സാഹചര്യത്തിലാണ് വർധനയെന്ന് ടൊയോട്ട കിർലോസ്‌ക്കർ മോട്ടോർ ഡയറക്ടറും സീനിയർ വൈസ് പ്രസിഡന്റുമായ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) എൻ. രാജ പറഞ്ഞു.