ബിസിനസ് ക്ലാസ് നിരക്കുകളിൽ 50 ശതമാനം ഇളവുമായി വിസ്താര

Posted on: May 4, 2017

ന്യൂഡൽഹി : വിസ്താര ബിസിനസ് ക്ലാസ് നിരക്കുകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ബിസിനസ് ക്ലാസ് നിരക്കുകൾ 4,611 രൂപയിലാണ് ആരംഭിക്കുന്നത്. ഇന്ന് മുതൽ മെയ് ആറ് വരെയുള്ള ബുക്കിംഗുകൾക്കാണ് ഓഫർ ബാധകമാക്കിയിട്ടുള്ളത്.

പ്രധാന സെക്ടറുകളിലെ ബിസിനസ് ക്ലാസ് നിരക്കുകൾ : ഡൽഹി – ശ്രീനഗർ (6,250 രൂപ), ഡൽഹി – ലേ (8,400 രൂപ), ഡൽഹി – ഗോവ (10,250 രൂപ), കോൽക്കത്ത – പോർട്ട്‌ബ്ലെയർ (10,250 രൂപ).