മഹീന്ദ്ര ഹോളിഡേയ്‌സ് ഏറ്റവും മികച്ച തൊഴിലിടം

Posted on: May 3, 2017

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഹോളിഡേ കമ്പനിയായ മഹീന്ദ്ര ഹോളിഡേയ്‌സിനെ ഏറ്റവും മികച്ച തൊഴിലിടമായി പ്രഖ്യാപിച്ചു. ഏറ്റവും മികച്ച തൊഴിലിടങ്ങൾക്കുള്ള അംഗീകാരം നൽകുന്ന ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടാണ് സർട്ടിഫിക്കറ്റ് നൽകിയത്. 500ലധികം ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

ഏറ്റവും മികച്ച തൊഴിലിടം എന്ന അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മഹീന്ദ്രയിലെ ഓരോ നിമിഷവും അംഗങ്ങൾക്ക് മാന്ത്രിക നിമിഷങ്ങളാണെന്നും ഇവിടെയായിരിക്കുന്നതിൽ അഭിമാനം, പുഞ്ചിരിപ്പിക്കൂ, എല്ലാം ആസ്വദിക്കൂ, സാധാരണമായതിന് ഇവിടെ ഇടമില്ല എന്നിങ്ങനെ നാലു മൂല്യങ്ങളിൽ അധിഷ്ഠിതമാണ് ഇവിടത്തെ പ്രവർത്തനങ്ങളെന്നും ഈ മൂല്യങ്ങളാണ് ബഹുമതി നേടിതന്നതിന് വഴിയൊരുക്കിയതെന്നും മഹീന്ദ്ര ഹോളിഡേയ്‌സ് ആൻഡ് റിസോർട്ട്‌സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കവീന്ദർ സിംഗ് ബഹുമതിയെ കുറിച്ച് പറഞ്ഞു.

പ്രതിഭകൾക്ക് വിജയകരമായി പ്രവർത്തിക്കാനുള്ള സാഹചര്യമാണ് ഇവിടത്തെ പ്രത്യേകത. അംഗങ്ങൾക്ക് ഓരോ നിമിഷവും ആസ്വാദ്യകരമാക്കാനാവുന്ന രീതിയിലാണ് എച്ച്ആർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജീവനക്കാരെ കേട്ടുകൊണ്ട് അവരോടൊപ്പം നിന്ന് പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, വൈദഗ്ധ്യം വികസിപ്പിക്കൽ, സാമ്പത്തിക, പരിസ്ഥിതി വികസനം എന്നീ മേഖലകളെല്ലാം ശ്രദ്ധിക്കുന്നു. കഴിഞ്ഞ വർഷം 62 ഭിന്നശേഷിക്കാരെ സ്ഥാപനം എടുത്തു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നും 100 ഓളം പേരെ എടുത്തു. 2400 ജീവനക്കാർ രാജ്യത്തുടനീളമുള്ള 300 ഓളം സാമൂഹ്യ സേവന പരിപാടികളിൽ പങ്കെടുത്തു.

കഴിഞ്ഞ 25 വർഷമായി വിവിധ തൊഴിലിടങ്ങളുടെ സ്വഭാവങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയാണ് ഗ്രേറ്റ് പ്ലേസ് ടു വർക്ക്. മികച്ച തൊഴിലിടങ്ങൾക്കുള്ള വലിയ ബഹുമതിയായി ഇവരുടെ അംഗീകാരം കണക്കാക്കുന്നു. ഓരോ വർഷവും 8000ത്തോളം സ്ഥാപനങ്ങളുമായി ഗ്രേറ്റ് പ്ലേസ് ടു വർക്ക് സഹരിക്കുന്നു.