ഇൻഡിഗോ ജൂൺ മുതൽ 18 അഡീഷണൽ ഫ്‌ളൈറ്റുകൾ ഓപറേറ്റ് ചെയ്യും

Posted on: April 15, 2017

മുംബൈ : ഇൻഡിഗോ ജൂൺ മുതൽ പുതിയ 18 അഡീഷണൽ ഫ്‌ളൈറ്റുകൾ ഓപറേറ്റ് ചെയ്യും. ബംഗലുരു – ഡൽഹി, ബംഗലുരു – ഹൈദരാബാദ് തുടങ്ങി നിലവിലുള്ള റൂട്ടുകളിലാണ് പുതിയ ഫ്‌ളൈറ്റുകൾ ആരംഭിക്കുന്നത്. ഇൻഡിഗോ ഇപ്പോൾ പ്രതിദിനം 900 ലേറെ ഫ്‌ളൈറ്റുകൾ ഓപറേറ്റ് ചെയ്യുന്നുണ്ട്.

ബംഗലുരു – ഡൽഹി സെക്ടറിൽ 15 ാമത്തെ പ്രതിദിന ഫ്‌ളൈറ്റാണ് ഇൻഡിഗോ ആരംഭിക്കുന്നത്. ബംഗലുരു – ഹൈദരാബാദ്, ബംഗലുരു – കോൽക്കത്ത സെക്ടറുകളിൽ 10 ാമത്തെ പ്രതിദിന സർവീസും ഇതോടൊപ്പമുണ്ട്. കൂടാതെ റാഞ്ചി, ഗുവാഹട്ടി, തിരുവനന്തപുരം സെക്ടറുകളിലും പുതിയ അഡീഷണൽ സർവീസുകൾ ആരംഭിക്കും.