ഓഗസ്റ്റിൽ ടൊയോട്ടയുടെ വില്പനയിൽ 6.3 % ഇടിവ്

Posted on: September 1, 2013

Toyota Logoഇന്ത്യയിൽ കഴിഞ്ഞമാസം ടൊയോട്ട കാറുകളുടെ വില്പനയിൽ 6.3 ശതമാനം ഇടിവ്. വില്പന 2012 ഓഗസ്റ്റിലെ 16,225 യൂണിറ്റുകളിൽ നിന്ന് 2013 ഓഗസ്റ്റിൽ 15,201 യൂണിറ്റുകളായി കുറഞ്ഞു. ആഭ്യന്തര വില്പന 12,007 ഉം കയറ്റുമതി 3194 (ഇറ്റിയോസ്) ഉം യൂണിറ്റുകളായിരുന്നു. രൂപയുടെ മൂല്യശോഷണം കണക്കിലെടുത്ത് കാംറി പെട്രോളും ഫോർച്യൂണറും ഉൾപ്പടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളുടെ വിലയിൽ കമ്പനി ഒരു ശതമാനം വർധന വരുത്തിയിട്ടുണ്ട്.