എസ് ബി ഐ 0.15 ശതമാനം പലിശ കുറച്ചു

Posted on: April 3, 2017

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്കിൽ 0.15 ശതമാനം കുറവ് വരുത്തി. ഇതോടെ 9.1 ശതമാനമാണ് പുതിയ നിരക്ക്. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. നിരക്കിളവ് എംസിഎൽആർ സംവിധാനത്തിൽ പ്രതിഫലിക്കില്ല.

2016 ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിൽ എസ് ബി ഐയുടെ ഭവനവായ്പകൾ 18.32 ശതമാനവും വാഹനവായ്പകൾ 19.9 ശതമാനവും വളർച്ച കൈവരിച്ചിരുന്നു.