ആമസോൺ ഭക്ഷ്യോത്പന്ന മേഖലയിൽ 500 മില്യൺ ഡോളർ മുതൽമുടക്കും

Posted on: March 24, 2017

ന്യൂഡൽഹി : ആമസോൺ ഭക്ഷ്യോത്പന്നങ്ങളുടെ ഇ-റീട്ടെയ്‌ലിംഗ് മേഖലയിൽ വൻ മുതൽമുടക്കിനൊരുങ്ങുന്നു. അഞ്ച് വർഷത്തിനുള്ളിൽ 500 ദശലക്ഷം ഡോളർ നിക്ഷേപിക്കും.

ഇന്ത്യയിൽ ഉത്പാദിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഇ-റീട്ടെയ്‌ലിങ്ങിൽ കഴിഞ്ഞവർഷം കേന്ദ്രസർക്കാർ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിരുന്നു. 30 ലക്ഷം കോടി രൂപ വിറ്റുവരവുള്ള ഇ-കൊമേഴ്‌സ് വിപണിയിൽ നാല് ലക്ഷം കോടി രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് വിൽക്കപ്പെടുന്നത്.

TAGS: Amazon |