ഇന്ത്യൻ ബൈ ലേബൽ ഫർണിച്ചർ സ്റ്റുഡിയോ കൊച്ചിയിൽ

Posted on: March 23, 2017

കൊച്ചി : പൗരാണികതയും ആധുനികതയും ഒത്തുചേർന്ന വാസ്തു ശിൽപ്പ ഭംഗിയുള്ള ഫർണിച്ചറുകളുടെ വിപുലമായ ശേഖരവുമായി ഇന്ത്യൻ ബൈ ലേബൽ എറണാകുളം നഗരത്തിലെത്തുന്നു. ലിവിംഗ് റൂം ഫർണിച്ചറുകൾ, റൈറ്റിംഗ് ടേബിളുകൾ, ചെയറുകൾ, ഓട്ടോമനുകൾ, ഫ്രഞ്ച് ബെഡ്‌റൂം ഫർണീച്ചറുകൾ, സ്റ്റോറേജ് കാബിനറ്റുകൾ, ഡെക്കറേഷൻ സാമഗ്രികൾ പഫ്‌സ് റഗ്‌സ്, കണ്ണാടികൾ, വാർഡ്‌റോബുകൾ മോഡൂലർ കിച്ചണുകൾ എന്നിവ ഇന്ത്യൻ ബൈ ലേബൽ സ്റ്റുഡിയോയിൽ ലഭ്യമാകും.

തടിയിൽ മാത്രമല്ല പ്ലൈവുഡിലും ഫർണിച്ചറിന്റെ ഒരു ലോകം ഇന്ത്യൻ ബൈ ലേബലിൽ തുറന്നു കാട്ടുന്നു. മുറിയുടെ വലിപ്പമനുസരിച്ച് ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ഫർണിച്ചറുകൾ രൂപപ്പെടുത്തിയെടുക്കാനുള്ള സൗകര്യം ഇന്ത്യൻ ബൈ ലേബലിൽ ഉണ്ട്.

ഗുണനിലവാരം ഉറപ്പുക്കിയ തടിയുപയോഗിച്ച് വാസ്തുശില്പ്പ വിദഗ്ധരും പാരമ്പര്യ മരപ്പണിക്കാരും ചേർന്ന് ഓരോ ഫർണിച്ചറും ഓരോ കലാശിൽപം പോലെ രൂപപ്പെടുത്തിയെടുക്കുന്നതാണെന്ന് ആർക്കിടെക്ടും സംരംഭകയുമായ ദേവി നായർ പറഞ്ഞു. ഫർണിച്ചർ ശേഖരത്തിന്റെ സ്റ്റുഡിയോ പനമ്പിള്ളി നഗറിലും സ്റ്റോർ വൈറ്റിലയിലുമാണ് പ്രവർത്തനം ആരംഭിക്കുന്നത്.