19
Tuesday
February 2019
February 2019
ഫസ്റ്റ് ഫുഡ് : കൾച്ചർ ഓഫ് ടേസ്റ്റ് പ്രകാശനം ഇന്ന്
Posted on: March 15, 2017
കൊച്ചി : സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് (സിഎസ്ഇ) പ്രസിദ്ധീകരിക്കുന്ന ഫസ്റ്റ് ഫുഡ് : കൾച്ചർ ഓഫ് ടേസ്റ്റ് എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് കൊച്ചി ബിനാലെ വേദിയായ ഫോർട്ട്‌കൊച്ചി കബ്രാൾ യാർഡിലെ ദി പവലിയനിൽ നടക്കും. വൈകുന്നേരം ആറുമണിക്ക് നടക്കുന്ന ചടങ്ങിൽ സിഎസ്ഇ ഡയറക്ടർ ജനറൽ സുനിത നാരായൺ പുസ്തകം അവതരിപ്പിക്കും.
തുടർന്ന് നടക്കുന്ന പാനൽ ഡിസ്‌ക്കഷനിൽ വി. ബാലകൃഷ്ണൻ, ജോൺ കുര്യൻ, എം.കെ. പ്രസാദ്, രാമു ബട്ട്‌ലർ, എസ്. ഉഷ എന്നിവർ പങ്കെടുക്കും.
News in this Section